ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോര്‍, 331 കുറിച്ച് ബംഗ്ലാദേശ്

0

ഓവല്‍: ഷാക്കിബ് അല്‍ ഹസ്സന്‍, മുഷ്ഫിഖൂര്‍ റഹിം എന്നിവരുടെ സെഞ്ച്വറി കൂട്ടുകെട്ടില്‍ രണ്ട് അര്‍ദ്ധ സെഞ്ച്വറികള്‍. ഓപ്പണിംഗ് വിക്കറ്റിനു പുറമേ ആറാം വിക്കറ്റിലും രണ്ട് അര്‍ദ്ധ സെഞ്ച്വറി കൂട്ടുകെട്ടുകള്‍… ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ദക്ഷിണാഫ്രിക്കയ്‌ക്കെത്തിരെ സൃഷ്ടിച്ച് ബംഗ്ലാദേശ്. പേരുകേട്ട ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് നിര തലങ്ങും വിലങ്ങും പ്രഹരമേറ്റുവാങ്ങിയപ്പോള്‍ വിജയലക്ഷ്യം 331 ആയി നിശ്ചയിക്കപ്പെട്ടു. ദക്ഷിണാഫ്രിക്കയുടെ മറുപടി ബാറ്റിംഗ് 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 309 റണ്‍സിന് അവസാനിച്ചതോടെ ബംഗ്ലാദേശ് 21 റണ്‍സിന് വിജയവും കുറിച്ചു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തകര്‍ത്തടിച്ച ബംഗ്ലാദേശ് കുറിച്ചത് ഏകദിന ലോകകപ്പിിെല ഏറ്റവും ഉയര്‍ന്ന സ്‌കോറാണ്. 2015ല്‍ പാകിസ്ഥാനെതിരെ ധാക്കയില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ നേടിയ 329 റണ്‍സിന്റെ റെക്കോര്‍ഡാണ് അവര്‍തന്നെ തിരുത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here