ദുബായ്: ട്വിന്റി 20 ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയ്ക്ക് പാകിസ്ഥാനോട് ആദ്യ തോല്‍വി. സൂപ്പര്‍ 12 പോരാട്ടത്തില്‍ 10 വിക്കറ്റിനാണ് പാകിസ്ഥാനന്‍ ഇന്ത്യയെ തോല്‍പിച്ചത്. ഇന്ത്യയുടെ 152 റണ്‍സ് വിജയലക്ഷ്യം 17.5 ഓവറില്‍ പാകിസ്ഥാന്‍ മറി കടന്നു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തു. മറുപടിയായി, ക്യാപ്റ്റന്‍ ബാബര്‍ അസം (68), മുഹമ്മദ് റിസ്വാന്‍ (79) എന്നിവര്‍ പുറത്താകാതെ വിജയം കാണുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here