മാഞ്ചെസ്റ്റര്‍: ന്യുസിലന്റിനെതിരെ 240 റണ്‍സായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. മുന്‍നിര ബാറ്റ്‌സ്മാന്‍മാരായ റോഹിതും കോലിയും രാഹുലും ഓരോ റണ്‍സെടുത്ത് മടങ്ങി. പിന്നാലെയെത്തിയ പന്തും പാണ്ഡ്യയും പ്രതീക്ഷ നല്‍കിയെങ്കിലും അനാവശ്യ ഷോട്ടുകളില്‍ വിക്കറ്റുകള്‍ കളഞ്ഞു. എം.എസ്. ധോനിയും ജഡേജയും പൊരുതിയെങ്കിലും 18 റണ്‍സിന് വിജയം അകലെ മാറി നിന്നു.

49.3 ഓവറില്‍ 221 റണ്‍സിനു, ലോകകപ്പ് പ്രതീക്ഷകള്‍ അവസാനിപ്പിച്ച്് ഇന്ത്യ പുറത്തായി. ജഡേജയെയും ധോനിയെയും ഒഴിച്ചു നിര്‍ത്തിയാല്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര സമ്പൂര്‍ണ പരാജയമായിരുന്നുവെന്ന് പറയാം. റണ്‍റേറ്റില്‍ അഞ്ചില്‍ താഴെ നേടി ജയിക്കാമായിരുന്ന കളി തുടക്കത്തില്‍ അനാവശ്യ ശ്രമങ്ങളിലൂടെ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ മുന്‍നിര സമ്മര്‍ദ്ദം ക്ഷണിച്ചുവരുത്തി. നിലവാരത്തിനൊത്ത് ഉയരാതിരുന്ന മദ്ധ്യനിരകൂടിയായതോടെ പടിവാതില്‍ക്കലില്‍ കലമുടയ്ക്ക് പതിവ് ഇക്കുറിയും ഇന്ത്യന്‍ ടീം ആവര്‍ത്തിക്കുന്ന കാഴ്ചയാണ് മാഞ്ചസ്റ്ററില്‍ കണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here