വിജയികളുടെ പട്ടികയിലേക്കു ഒരാള്‍ കൂടി….ബ്ലാസ്‌റ്റേഴ്‌സിനെ ഹൈദരാബാദ് എഫ്.സി. നേരിടും

വാസ്‌കോ | ഐ.എസ്.എല്‍ കപ്പ് ഇക്കുറി പുതിയ ചാമ്പ്യന്‍മാരായി ബ്ലാസ്‌റ്റേഴ്‌സോ ഹൈദരാബാദ് എഫ്.സിയോ ഉയര്‍ത്തും. ഇതുവരെ കപ്പില്‍ മുത്തമിട്ടിട്ടില്ലാത്ത ബ്ലാസ്‌റ്റേഴ്‌സിനെ നേരിടാന്‍ അതേ രീതിയിലുള്ള ഹൈദരാബാദ് എഫ്.സിയാണ് അവസരം നേടിയിരിക്കുന്നത്.

രണ്ടാം പാദ മത്സരത്തില്‍ എ.ടി.കെ മോഹന്‍ ബഗാനെതിരെ 1-0നു തോറ്റെങ്കിലും ആദ്യ മത്സരത്തിലെ 3-1 വിജയത്തിന്റെ ബലത്തിലാണ് ഹൈദരാബാദ് എഫ്.സി. ഫൈനലിലെത്തിയത്. മൂന്നാം തവണയാണ് ബ്ലാസ്‌റ്റേഴ്്സ് ഫൈനലിലെത്തുന്നത്.2019 മുതല്‍ ഐ.എസ്.എല്‍ കളിച്ചു തുടങ്ങിയ ഹൈദരാബാദ് എഫ്.സിക്കു കപ്പിനും ചുണ്ടിനും ഇടയിലാണ് 2020-21 സീസണിലെ പ്ലേ ഓഫ് ബര്‍ത്ത് നഷ്ടമായത്.

This time new champions will kiss the ISL Trophy.

LEAVE A REPLY

Please enter your comment!
Please enter your name here