ബ്ലാസ്‌റ്റേഴ്‌സ് തന്നെ ഒഴിവാക്കി…., വേദനയോടെ ഹ്യൂം മനസു തുറന്നു

0

ഒടുവില്‍ ഹ്യൂം തുറന്നു പറഞ്ഞു, ബ്ലാസ്‌റ്റേഴ്‌സ് തന്നെ ഒഴിവാക്കി. ഐ.എസ്.എല്‍ അടുത്ത സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കുപ്പായത്തില്‍ ഇയാന്‍ ഹ്യൂമുണ്ടാകില്ലെന്ന് ഇതോടെ ഉറപ്പായി.

ദിവസങ്ങളായി പ്രചരിച്ചിരുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം കുറിച്ചുകൊണ്ടാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പമുണ്ടാകില്ലെന്ന് ഹ്യൂം തന്നെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. താനല്ല, കേരള ബ്ലാസ്‌റ്റേഴ്‌സ് തന്നെയാണ് ഒഴിവാക്കിയതെന്ന് ഹ്യൂം വ്യക്തമാക്കുകയും ചെയ്യുന്നു. ഇതുവരെ വിഷയത്തില്‍ ക്ഷമചോദിച്ചുകൊണ്ടു തുടങ്ങുന്ന പോസ്റ്റില്‍ ടീമിന് ഹ്യൂം ആശംസകള്‍ നേരുകയും ചെയ്യുന്നുണ്ട്.

അതേസമയം, കൂടുതല്‍ വിദേശതാരങ്ങളെ ടീമിലെത്തിക്കാനുള്ള നടപടികളുമായി ബ്ലാസ്‌റ്റേഴ്‌സ് മാനേജുമെന്റ് മുന്നോട്ടു പോവുകയാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here