ഇന്ത്യൻ ടീമിന്റെ ചരിത്രവിജയം ആഘോഷമാക്കി സോഷ്യൽ മീഡിയ’; അഞ്ച് കോടിരൂപ ബോണസ് പ്രഖ്യാപിച്ച് ബിസിസിഐ

ഗാബയിലെ അവസാനത്തെ ടെസ്റ്റ് മത്സരം മൂന്ന് വിക്കറ്റിന് വിജയിച്ച് പരമ്പര ഇന്ത്യ നേടി. 31 വർഷത്തിന് ശേഷം ആദ്യമായാണ് ബ്രിസ്ബേനിൽ ഓസ്ട്രേലിയയിൽ പരാജയപ്പെടുന്നത്. ഇത് ചരിത്രവിജയമാണെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല. അതുകൊണ്ടുതന്നെ റിഷഭ് പന്തിന്റെ ബാറ്റിൽ നിന്ന് വിജയ റൺ പിറന്നതിന് പിന്നാലെ സോഷ്യൽമീഡിയ ആ നിമിഷം ആഘോഷമാക്കി. ഇപ്പോള്‍ ഈ നേട്ടങ്ങള്‍ക്ക് പുറമെ ഇരട്ടി മധുരമായി ബിസിസിഐയുടെ പ്രഖ്യാപനവും എത്തി. ഗാബയിലെ വിജയം നേടിയ ഇന്ത്യന്‍ ടീമിന് അഞ്ച് കോടിയുടെ ടീം ബോണ്‍സ് പ്രഖ്യാപിക്കുകയാണെന്നു ബിസിസിഐ സെക്രട്ടറി ജയ് ഷാ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.

ഇന്ത്യയുടെ ചരിത്ര വിജയത്തിൽ പ്രമുഖരുടെ പ്രതികരണങ്ങൾ അറിയാം.

LEAVE A REPLY

Please enter your comment!
Please enter your name here