കായിക താരങ്ങളുടെ വരുമാനത്തിന്റെ മൂന്നിലൊന്ന് സ്‌പോര്‍ട്‌സ് കൗണ്‍സിലു വേണം, ഉത്തരവ് മരവിപ്പിച്ചു

0

ഡല്‍ഹി: ഹരിയാനയില്‍ കായിക താരങ്ങളുടെ വരുമാനത്തിന്റെ മൂന്നിലൊന്നു സ്‌പോര്‍ട്‌സ് കൗണ്‍സിലിലേക്ക് നല്‍കാന്‍ നിര്‍ദേശം. സര്‍ക്കാര്‍ ഉത്തരവ് തടഞ്ഞുവയ്ക്കാന്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറുടെ നിര്‍ദേശം. ഏപ്രില്‍ 30നാണ് വിവാദമായ ഉത്തരവ് പുറത്തിറങ്ങിയത്. പരസ്യം ഉള്‍പ്പെടെയുള്ള വരുമാന മാര്‍ഗങ്ങളുടെ മൂന്നിലൊന്ന് സ്‌പോര്‍ട്‌സ് കൗണ്‍സിലിലേക്കു നല്‍കണമെന്നായിരുന്നു നിര്‍ദേശം. വിവാദ ഉത്തരവിനെതിരെ കായിക മേഖലയില്‍ നിന്ന് വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. തുടര്‍ന്നാണ് മുഖ്യമന്ത്രി ഇടപെട്ടത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here