ബാള്‍ഡ്‌വിന്‍സന്‍ ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷിക്കുമോ ?

0

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷിക്കാന്‍ ഐസ്‌ലന്‍ഡില്‍ നിന്ന് എത്തുന്ന താരത്തിനു കഴിയുമോ ? ഐ.എസ്.എല്ലില്‍ കളിക്കാനെത്തുന്ന ഐസ്ലന്‍ഡില്‍ നിന്നുള്ള ആദ്യ താരം, ഗുഡ്‌യോന്‍ ബാള്‍ഡ്‌വിന്‍സനുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് കരാര്‍ ഒപ്പിട്ടു. അപ്രതീക്ഷിതമായി സിഫ്‌നിയോസ് ബ്ലാസ്‌റ്റേഴ്‌സ് വിട്ടതിനു പിന്നാലെയാണ് ബ്ലാസ്‌റ്റേഴ്‌സ് പുതിയ താരത്തെ കണ്ടെത്തിയിരിക്കുന്നത്. നാളെ കൊച്ചിയില്‍ ഡല്‍ഹി ഡൈനാമോസിനെ നേരിടുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ പുതിയ താരമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഐസ്‌ലാന്‍ഡിലെ വിവിധ ക്ലബുകളിലും സ്വീഡിഷ് ക്ലബായ ഗായിസിനായും കളിച്ച് പരിചയമുള്ള മുപ്പത്തിയൊന്നുകാരനാണ് ഗുഡ്‌യോന്‍ ബാള്‍ഡ്‌വിന്‍സന്‍.

LEAVE A REPLY

Please enter your comment!
Please enter your name here