കൊല്‍ക്കത്ത: ഡ്യുറന്റ് കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ കരുത്തരായ മോഹന്‍ ബഗാനെ തകര്‍ത്ത് ഗോകുലം കേരള ആദ്യ ദേശീയ കിരീടത്തില്‍ മുത്തമിട്ടു. കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന ഫൈലനില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഗോകുലത്തിന്റെ ആദ്യ കിരീടജയം.

ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫാണ് ഇരട്ടഗോള്‍ നേടി ഫൈനലിലും ടീമിനെ വിജയത്തിലെത്തിച്ചത്. 45-ാം മിനിട്ടിലും 51-ാം മിനിട്ടിലുമാണ് മാര്‍ക്കസ് ജോസഫ് വല ചലിപ്പിച്ചത്. ടൂര്‍ണമെന്റിലാകെ രണ്ട് ഹാട്രിക് അടക്കം 11 ഗോളുകളാ് ഈ ട്രിനിഡാഡ് താരത്തിന്റെ സമ്പാദ്യം. ഇതിനു മുമ്പ് 1997ല്‍ എഫ്.സി. കൊച്ചിനാണ് ഡ്യൂറന്റ് കപ്പില്‍ മുത്തമിട്ടിട്ടുള്ളത്. അന്നും എതിരാളി ബഗാനായിര്‌രു.

LEAVE A REPLY

Please enter your comment!
Please enter your name here