ഷെല്ലി വേഗറാണി, ഇന്ത്യയ്ക്ക് റിലേ പോയി, അമേരിക്ക റെക്കോര്‍ഡോടെ സ്വര്‍ണമണിഞ്ഞു

0

ദോഹ: ലോക അത്‌ലറ്റിക്‌സില്‍ ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍ വേഗറാണി. 4 * 400 മിക്‌സഡ് റിലേയില്‍ മൂന്നു മിനിറ്റ് 09.34 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ലോക റെക്കോഡോടെ അമേരിക്ക സ്വര്‍ണമണിഞ്ഞു.

ഞായറാഴ്ച രാത്രി നടന്ന വനിതകളുടെ 100 മീറ്റര്‍ ഫൈനലില്‍ 10.71 സെക്കന്‍ഡിലാണ് ഷെല്ലി ഫിനിഷിംഗ് ലൈന്‍ കടന്നത്. ഇതു ലോക റെക്കോഡുമാണ്. അമ്മയായ ശേഷമുള്ള ഷെല്ലിയുടെ ഗംഭീര തിരിച്ചു വരവുകൂടിയാണിത്.

റിലേയില്‍ ജമൈക്ക വെള്ളിയും (3:11.78) ബഹ്‌റൈന്‍ (3:11.82) വെങ്കലവും നേടി. മലയാളികളായ മുഹമ്മദ് അനസ്, വി.കെ. വിസ്മയ, ജിസ്‌ന മാത്യു, നോഹ നിര്‍മല്‍ ടോം എന്നീ മലയാളികളടങ്ങിയ ഇന്ത്യന്‍ ടീം സമയം മെച്ചപ്പെടുത്തിയെങ്കിലും ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മൂന്നുമിനിറ്റ് 15.77 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഇന്ത്യ സീസണിലെ മികച്ച സമയം കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here