ദോഹ | ലോകകപ്പിന്റെ കലാശപ്പോരില്‍ അര്‍ജന്റീനയ്‌ക്കൊപ്പം കൊമ്പുകോര്‍ക്കാന്‍ ഫ്രാന്‍സ് എത്തി. അവസാന ശ്വാസംവരെ വീറോടെ പൊരുതിയ മൊറോക്കോ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാൻസിനോട് തോൽവി വഴങ്ങി.
മൊറോക്കന്‍ ആക്രമണങ്ങൾക്കു മുന്നിൽ പലപ്പോഴും വിറച്ചശേഷമാണ് ഫ്രാന്‍സിന് രണ്ടാം ഫൈനലിലേക്ക് പ്രവേശിച്ചത്. ചരിത്രത്തിലെ നാലാമത്തെ ഫൈനലും. കളിതുടങ്ങി അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ ഫ്രാന്‍സ് മുന്നിലെത്തി. റാഫേല്‍ വരാന്‍ നല്‍കിയ ത്രൂ ബോള്‍ സ്വീകരിച്ച് അന്റോയ്ന്‍ ഗ്രീസ്മാന്‍ കിലിയന്‍ എംബാപ്പെയ്ക്ക് നല്‍കിയ പാസില്‍ നിന്നായിരുന്നു ഗോള്‍. എംബാപ്പെയുടെ ഷോട്ട് മൊറോക്കന്‍ താരത്തിന്റെ ദേഹത്ത് തട്ടി ലഭിച്ച ഹെര്‍ണാണ്ടസ് വലയിലെത്തിക്കുകയായിരുന്നു. 79-ാം മിനിറ്റില്‍ റന്‍ഡല്‍ കോലോ മുവാനിയിലൂടെ ഫ്രാന്‍സ് വിജയം ഉറപ്പിച്ചു.
france wins morocco in semi final fifa world cup