ചതിക്കപ്പെട്ടു, ബഹുമാനം നൽകാത്ത കോച്ചിനോടും ബഹുമാനമില്ല, മാഞ്ചെസ്റ്റര്‍ യുണൈറ്റഡിൽ നിന്നു പുറത്താക്കാൻ ശ്രമമെന്ന് റൊണാർഡോ


ലണ്ടൻ | വേൾഡ് കപ്പിന്റെ ആരവമാണ് ലോകത്ത്. അതിനിടെയാണ് മാഞ്ചെസ്റ്റിൽ നേരിടുന്ന പ്രശ്നങ്ങൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തുറന്നു പറയുന്നത്. യുണൈറ്റഡിനെയും പരിശീലകനെതിരേയും ശബ്ദമുയര്‍ത്തിയ, പിയേഴ്‌സ് മോര്‍ഗന് നല്‍കിയ അഭിമുഖം നിമിഷ നേരം കൊണ്ടു ലോകശ്രദ്ധ ആകർഷിക്കുകയും ചെയ്തിട്ടുണ്ട്. എറിക് ടെന്‍ ഹാഗ് ഉള്‍പ്പെടെയുള്ള യുണൈറ്റഡിലെ ചില ഉന്നതർ തന്നെ ക്ലബ്ബില്‍ നിന്ന് ഒഴിവാക്കാനായി നിരന്തരം ശ്രമിക്കുകയാണെന്ന് റൊണാള്‍ഡോ ആരോപിച്ചു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിനെതിരായ മത്സരത്തിനിടെ പകരക്കാരനാക്കിയതില്‍ അരിശംപൂണ്ട് റൊണാള്‍ഡോ മത്സരം പൂര്‍ത്തീകരിക്കുംമുന്‍പ് ഗ്രൗണ്ട് വിട്ടിരുന്നു. ഇത് ഫുട്‌ബോള്‍ ലോകത്ത് വലിയ ചര്‍ച്ചാവിഷയമായി. ഇക്കാരണത്താല്‍ എറിക് ടെന്‍ ഹാഗ് റൊണാള്‍ഡോയെ അടുത്ത മത്സരത്തില്‍ നിന്ന് വിലക്കിയിരുന്നു. പിന്നാലെയാണ് റൊണാൾഡോയുടെ തുറന്നു പറച്ചിൽ.

തനിക്ക് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ ഹാഗിനോട് ബഹുമാനമില്ല. കാരണം അദ്ദേഹം തനിക്ക് ബഹുമാനം നല്‍കുന്നല്ല. എന്നെ ബഹുമാനിക്കാത്ത ഒരാളെ ഞാനൊരിക്കലും ബഹുമാനിക്കില്ല. മാനേജര്‍ മാത്രമല്ല ക്ലബ്ബിലെ സീനിയര്‍ എക്‌സിക്യുട്ടീവ് പദവിയിലിരിക്കുന്ന രണ്ടുമൂന്നുപേര്‍ തന്നെ പുറത്താക്കാന്‍ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷവും അവരതിന് ശ്രമിച്ചിരുന്നു. ചതിക്കപ്പെട്ടു. അത് കാര്യമാക്കുന്നില്ല. പക്ഷേ ജനങ്ങള്‍ സത്യം തിരിച്ചറിയണമെന്നു റൊണാള്‍ഡോ തുറന്നടിച്ചു.

ഇതിഹാസ പരിശീലകനായ സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ വിളിച്ചിട്ടാണ് ക്ലബ്ബിലേക്ക് വന്നതെന്നും ഇപ്പോള്‍ യുണൈറ്റഡ് അധികൃതര്‍ തനിക്കെതിരെയാണെന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു. റൊണാള്‍ഡോയും പരിശീലകന്‍ എറിക് ടെന്‍ ഹാഗും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ഇതിനോടകം ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയിലെ ചര്‍ച്ചാവിഷയമാണ്.

Footballer ronaldo against manchester united coach and officials

LEAVE A REPLY

Please enter your comment!
Please enter your name here