ജപ്പാന്‍ അട്ടിമറിയില്‍ ഞെട്ടി കൊളംബിയ

0

സരന്‍സ്‌ക്: ജപ്പാന്‍കാരുടെ അട്ടിമറിയില്‍ കൊളബിയ ഞെട്ടി. മല്‍സരത്തിന്റെ മൂന്നാം മിനിട്ടില്‍ റഫറി ഉയര്‍ത്തിയ ചുവപ്പു കാര്‍ഡില്‍ പത്തായി ചുരുങ്ങിയ കൊളംബിയ രണ്ടിനെതിരെ ഒരു ഗോളിന് ജപ്പാനോട് തോറ്റു. ഷിന്‍ജി കവാഗ, യൂയ ഒസാക്ക എന്നിവരാണ് ജപ്പാന്റെ ഗോളുകള്‍ നേടിയത്. കൊളംബിയയ്ക്ക് യുവാന്‍ ക്വിന്റേറോ ആശ്വാസ ഗോള്‍ നേടിക്കൊടുത്തു.

കളിയുടെ ആദ്യ മിനിട്ടുകളില്‍ തന്നെ വിജയം പ്രതീക്ഷിച്ച് ഇറങ്ങിയ കോളംബിയക്ക് പ്രഹരമേറ്റു. നെറ്റിലേക്കു നീങ്ങിയ കഗാവയുടെ ഷോട്ട് ബോക്‌സില്‍ വച്ച് സാഞ്ചസ് കൈകൊണ്ട് തട്ടി. പിന്നാലെ ചുവപ്പ് കാര്‍ഡു കണ്ട് മടങ്ങി. കിട്ടിയ പെനാല്‍റ്റി ജപ്പാന്‍ താരം ഷിര്‍ജി കവാഗ വലയിലെത്തിച്ചു. പത്തു പേരായി ചുരുങ്ങിയെങ്കിലും തളരാതെ പോരാടുന്ന കൊളംബിയയെയും കളത്തില്‍ കണ്ടു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here