ഫ്രാന്‍സ് സെമിയിലെത്തി, ബെല്‍ജിയം എതിരാളികള്‍, അവസരങ്ങള്‍ പാഴാക്കി ബ്രസീല്‍ മടങ്ങി

0

നിഷ്‌നി: യുറഗ്വയ് പ്രതിരോധത്തെ തന്ത്രപരമായി വീഴ്ത്തി ഫ്രാന്‍സ് ലോകകപ്പ് സെമിയിലേക്ക് പ്രവേശിച്ചു. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഫ്രാന്‍സിന്റെ ജയം.

നാല്‍പതാം മിനിറ്റില്‍ ഗ്രീസ്മാന്റെ ഫ്രീകിക്കില്‍ നിന്ന് റാഫേല്‍ വരാനേയാണ് ഹെഡ്ഡറിലൂടെയായിരുന്നു ആദ്യ ഗോള്‍. ബന്റകൂര്‍ ടൊലീസോയെ ഫൗള്‍ ചെയ്തതിന് കിട്ടിയ കിക്കാണ് വലതു പാര്‍ശ്വത്തില്‍ നിന്ന് ഗ്രീസ്മാന്‍ ബോക്‌സിലേയ്ക്ക് പായിച്ചത്. അറുപത്തിയൊന്നാം മിനിറ്റില്‍ വിസ്മയകരമായൊരു ഷോട്ടിലൂടെ ഗ്രീസ്മാന്‍ ലീഡുയര്‍ത്തി. ബോക്‌സിന്റെ തൊട്ടു മുകളില്‍ നിന്ന് ഗ്രീസ്മാന്‍ തൊടുത്ത ഷോട്ട് ഗോളി മുസ്ലേര കൈകൊണ്ട് തടഞ്ഞു. എന്നാല്‍, പന്ത് പതിച്ചത് വലയ്ക്കുള്ളിലാണ്.

രണ്ടാമത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കിട്ടിയ അവസരങ്ങളെല്ലാം തുലച്ച് ബെല്‍ജിയത്തെ ബ്രസീല്‍ സെമിയിലേക്കയക്കുന്നതാണ് കണ്ടത്. ആദ്യ പകുതിയില്‍ ബ്രസീല്‍ സമ്മാനിച്ച സെല്‍ഫ് ഗോള്‍ അടക്കം ബെല്‍ജിയത്തിന്റെ സ്‌കോര്‍ രണ്ട്. 76-ാം മിനിട്ടില്‍ ഒരു ഗോള്‍ റെനാറ്റോ അഗസ്‌റ്റോ മടക്കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here