28 വര്‍ഷത്തിനുശേഷം ഇംഗ്ലണ്ട് സെമിയില്‍, എതിരാളികള്‍ ക്രൊയേഷ്യ, റഷ്യ ഔട്ട്

0

സമാറ: 28 വര്‍ഷത്തിനുശേഷം ഇംഗ്ലണ്ട് വീണ്ടും ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വീഡനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. 30 ാം മിനുറ്റില്‍ ഹാരി മാഗ്യുറും 59ാം മിനുറ്റില്‍ ഡെലെ അലിയുമാണ് ഇംഗ്ലണ്ടിനായി ഗോള്‍ നേടിയത്.

എതിരാളികള്‍ ക്രൊയേഷ്യ, റഷ്യ ഔട്ട്

രണ്ടാമത്തെ മത്സരത്തില്‍ റഷ്യയെ തളച്ച് ക്രൊയേഷ്യ സെമിയിലേക്ക് പ്രവേശിച്ചു. നിശ്ചിത സമയത്തും അധിക സമയത്തും സമനില (2-2) പാലിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗന്നില്‍ നാലിനെതിരെ മൂന്നു ഗോളുകള്‍ക്ക് റഷ്യ പരാജയം സമ്മതിച്ചു. 98നുശേഷം ആദ്യമായിട്ടാണ് ക്രൊയേഷ്യ സെമിയിലേക്ക് പ്രവേശിക്കുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here