20 വര്‍ഷത്തിനുശേഷം വീണ്ടും കപ്പില്‍ മുത്തമിട്ട് ഫ്രാന്‍സ്

0

മോസ്‌കോ: ബലാബലത്തില്‍ തുടങ്ങി വലകുലുക്കുന്നതില്‍ മുട്ടുമടക്കി ക്രെയേഷ്യ. ഫൈനലില്‍ 4-2 ന് ക്രൊയേഷ്യയെ തോല്‍പ്പിച്ച് ഫാന്‍സ് രാജാക്കന്മാരായി. ഇരുപതു വര്‍ഷത്തിനുശേഷമാണ് ലോക ഫുട്‌ബോളില്‍ വീണ്ടും ഫ്രഞ്ച് വസന്തം വിരിയുന്നത്. ലുഷ്‌നിക്കി സ്‌റ്റേഡിയത്തില്‍ ഗോളുകള്‍ മഴയായി പെയ്തിറങ്ങുന്ന ആവേശകരമായ ഫൈലനാലാണ് അരങ്ങേറിയത്.

ആദ്യം മാസൂക്കിന്റെ സെല്‍ഫ് ഗോളില്‍ ലീഡ് വഴങ്ങിയ ക്രൊയേഷ്യ പത്ത് മിനിട്ടിനുള്ളില്‍ പെരിസിച്ച് ഒപ്പമെത്തിച്ചു. എന്നാല്‍, അധികം വൈകാതെ പെനാല്‍റ്റി ഗോളാക്കി ഗ്രീസ്മാന്‍ ഫ്രാന്‍സിനെ മുന്നോട്ടു നയിച്ചു. പിന്നെ കാര്യങ്ങള്‍ ഫ്രാന്‍സിന് അനുകൂലമാകുന്നതാണ് കണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here