മെക്‌സികോ പതിവ് തെറ്റിച്ചില്ല, ബ്രസില്‍ ബെല്‍ജിയം ക്വാര്‍ട്ടര്‍ വെള്ളിയാഴ്ച

0

സമാറ: മെക്‌സിക്കോയ്ക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ഇക്കുറിയും പ്രീക്വാര്‍ട്ടര്‍ കടക്കാന്‍ അവര്‍ക്കായില്ല. മെക്‌സിക്കോയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് അടിയറവ് പറയിച്ച് ബ്രസില്‍ ക്വാര്‍ട്ടിലേക്ക് കടന്നു.

ലോകകപ്പില്‍ മെക്‌സിക്കോയ്ക്ക് മുമ്പില്‍ തോറ്റ ചരിത്രം ബ്രസീലിനില്ല. അത് മഞ്ഞപ്പട നിലനിര്‍ത്തുകയും ചെയ്തു. ഗോളി ഓചോവയെ വെട്ടിച്ച് നെയ്മറാണ് ബ്രസീലിന്റെ ആദ്യ ഗോള്‍ നേടിയത്. പിന്നാലെ ഫിര്‍മിനോയ സ്‌കോര്‍ ഉയര്‍ത്തി.

രണ്ടാമത്തെ മത്സരത്തില്‍ രണ്ട് ഗോളിന് മുന്നില്‍ കയറിയിട്ടും അവസാനം ബെല്‍ജിയത്തോട് ജപ്പാന്‍ തോല്‍വി സമ്മതിച്ചു. രണ്ടിനെതിരെ മൂന്നു ഗോളിനായിരുന്നു ബെല്‍ജിയത്തിന്റെ വിജയം. ഇഞ്ച്വറി ടൈമിലായിരുന്നു വിജയമുറപ്പിച്ച ബെല്‍ജിയത്തിന്റെ ഗോള്‍.

വെള്ളിയാഴ്ച്ച നടക്കുന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ ബ്രസീല്‍ ബെല്‍ജിയത്തെ നേരിടും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here