കസാന്‍: റഷ്യന്‍ വേള്‍ഡ് കപ്പില്‍ നിന്ന് മെസിക്കും അര്‍ജന്റീനയ്ക്കും മടക്കം. ആദ്യ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് ഫ്രാന്‍സ് ജയിച്ചു.

മെസി കളി മറന്നപ്പോള്‍, അര്‍ജന്റീനയെ ഫ്രാന്‍സ് കാഴ്ചക്കാരാക്കി. ഗ്രീസ്മാന്റെ പെനാല്‍റ്റി ഗോളിലാണ് ഫ്രാന്‍സ് ആദ്യം ലീഡ് നേടിയത്. ഡി മരിയയിലൂടെ അര്‍ജന്റീന ഒപ്പത്തിനൊപ്പം എത്തി. രണ്ടാം പകുതിയില്‍ അര്‍ജന്റീന കിതച്ചു. മെര്‍ക്കാഡോ അര്‍ജന്റീനയെ മുന്നിലെത്തിച്ചു. പിന്നീട് പവാര്‍ഡിലൂടെ ഫ്രാന്‍സ് വീണ്ടും ലീഡ് ഉയര്‍ത്തി. പിന്നാലെ രണ്ടാം ഗോളും നേടി എംബാപ്പെ ഫ്രാന്‍സിനെ ഭദ്രമാക്കി. ഇഞ്ച്വറി ടൈമിന്റെ മൂന്നാം മിനിട്ടില്‍ അഗ്യൂറോ അര്‍ജന്റീനയുടെ മൂന്നാമത്തെ ഗോള്‍ നേടി. എന്നാല്‍, അവസാന നിമിഷത്തെ നാലാമത്തെ ഗോളിനുള്ള അര്‍ജന്റീനന്‍ ശ്രമം വിഫലമായി.

മെസ്സിക്കു പിറകേ കണ്ണീരുമായി അതേദിവസം തന്നെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും കൂട്ടരും മടങ്ങി. പോര്‍ച്ചുഗലിനെ ഒന്നിനെതിരെ രണ്ടു ഗോളിന് കീഴ്‌പ്പെടുത്തിയാണ് യുറഗ്വായ് ക്വാര്‍ട്ടര്‍ഫൈനയില്‍ കടന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here