24 വര്‍ഷത്തിനുശേഷം സ്വീഡന്‍ ക്വാര്‍ട്ടറില്‍, എതിരാളികള്‍ ഇംഗ്ലണ്ട്

0

സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ഇരുപത്തിനാലു വര്‍ഷത്തിനു ശേഷം സ്വീഡന് ക്വാര്‍ട്ടര്‍ ഫൈനല്‍ ബര്‍ത്ത്. സ്വിറ്റ്‌സര്‍ലഡിനെ എതിരില്ലാത്ത ഒരു ഗോളില്‍ തളച്ചാണ് മുന്നോട്ടുള്ള വഴി തുറന്നത്.

ഗോള്‍ രഹിതമായിരുന്നു ആദ്യ പകുതി. 66-ാം മിനിട്ടില്‍ മിഡ്ഫീല്‍ഡര്‍ എമില്‍ ഫോഴ്‌സ്ബര്‍ഗാണ് വിജയ ഗോള്‍ നേടിയത്. ഇഞ്ച്വറി ടൈമിന്റെ അവസാന നിമിഷങ്ങളില്‍ ചുവപ്പു കാര്‍ഡു കണ്ട് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മൈക്കല്‍ ലാങ് പുറത്തുപോവുകയും ചെയ്തു.

ഇഞ്ച്വറി ടൈമില്‍ തിരിച്ചുവരവു നടത്തിയ കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി ക്വാര്‍ട്ടറിലെത്തിയ ഇംഗ്ലണ്ട് സ്വീഡനെ നേരിടും. ഷൂട്ടൗട്ടില്‍ മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ഇംഗ്ലണ്ടിന്റെ ജയം. നിശ്ചിതസമയവും എക്‌സ്ട്രാ ടൈമും അവസാനിച്ചപ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടിയിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here