കൊറിയന്‍ അട്ടിമറി, ജര്‍മ്മനി പുറത്ത്, ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍

0

കസാന്‍: ദക്ഷിണ കൊറിയന്‍ അട്ടിമറിയില്‍ ചാമ്പ്യന്മാരായ ജര്‍മ്മനി പുറത്ത്. ഗ്രൂപ്പ് എഫിലെ അവസാന മത്സരത്തില്‍ ദക്ഷിണ കൊറിയയോട് മടക്കമില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ജര്‍മനി കീഴടങ്ങി. ഇതോടെ പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത് സ്വീഡനും മെക്‌സിക്കോയും നേടി.

പ്രതിരോധ നിരയ്ക്കു മുന്നില്‍ പതറി അവസരങ്ങള്‍ ഒന്നൊന്നായി നഷ്ടപ്പെടുത്തിയ മുന്‍ ചാമ്പ്യന്മാരെ ആക്രമിക്കാനും കൊറിയയ്ക്കായി. രണ്ടു ഗോളുകളും പിറന്നത് ഇന്‍ജുറി ടൈമിലാണ്. അധികമായി ലഭിച്ച മൂന്നാം മിനിറ്റില്‍ വൈ.ജി കിം ആദ്യ ഗോള്‍ തൊടുത്തു. ഓഫ് ആണെന്ന സംശയത്തില്‍ ‘വാര്‍’ കൊടുത്തെങ്കിലും ഫലം ഗോള്‍ തന്നെ. പിന്നാലെയതാ, എല്ലാം തകര്‍ന്ന ജര്‍മനിയുടെ ഒഴിഞ്ഞ ഗോള്‍ പോസ്റ്റിലേക്ക് വശത്തുകൂടി മറ്റൊരു ഗോള്‍.

ഇരട്ട ഗോളികളുടെ മികവില്‍ സെര്‍ബിയയെ തകര്‍ത്ത് ബ്രസീല്‍ നോക്കൗട്ടില്‍ പ്രവേശിച്ചു. ഏഴു പോയിന്റുമായി ഗ്രൂപ്പ് ഈ ചാമ്പ്യന്‍മാരായാണ് ബ്രസീലിന്റെ മുന്നേറ്റം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here