വി.എ.ആര്‍ വിധിച്ച പെനാല്‍റ്റിയിലൂടെ ആദ്യഗോള്‍, ഓസ്‌ട്രേലിയയെ വീഴ്ത്തി ഫ്രാന്‍സ്

0

കസാന്‍: വി.എ.ആറും (വീഡിയോ അസിസ്റ്റന്റ് റഫറി) പെനാല്‍റ്റിയും ഗതി നിര്‍ണ്ണയിച്ച കളി. ഫ്രാന്‍സും ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരത്തിന് ചരിത്രത്തില്‍ ചില പ്രത്യേകകതകളുണ്ടാകും. വി.എ.ആര്‍ സംവിധാനം ആദ്യ ലോകകപ്പ് ഗോളിലേക്ക് നയിച്ച മത്സരത്തില്‍ ഓസ്‌ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.

ഗോള്‍ രഹിതമായിരുന്നു ആദ്യ പകുതി. എന്നാല്‍, രണ്ടാം പകുതിയിയില്‍ കളിയുടെ സ്വഭാവം തന്നെ മാറി. വി.എ.ആര്‍ര്‍ സംവിധാനത്തിന്റെ സഹായത്താല്‍ റഫറി വിധിച്ച ആദ്യ പെനാല്‍റ്റി ഫ്രാന്‍സിന്റെ ആന്റോയ്ന്‍ ഗ്രീസ്മാന്‍ വലയിലെത്തിച്ചു. നാലു മിനിട്ടിനുള്ളില്‍ ഓസ്‌ട്രേലിയയുടെ ജെഡിനാകിന്‍ പെനാല്‍റ്റിയിലൂടെ തന്നെ ഗോള്‍ മടക്കി. സമനിലയിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ, ഫ്രാന്‍സിന് വിജയഗോള്‍ പിറന്നത് 80-ാം മിനിട്ടിലാണ്. പോഗ്ബയുടെ ഗോള്‍ ഫ്രാന്‍സിന് മൂന്നു പോയിന്റ് സമ്മാനിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here