എകാതെറിന്‍ബര്‍ഗ്/സമാറ: കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ പെറു ഗോളടിക്കാന്‍ മറന്നു. ഗ്രൂപ്പ് സിയില്‍ നിന്ന് ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നപ്പോള്‍ രണ്ടാം മത്സരവും തോറ്റ പെറുവിന് ഇനി നാട്ടിലേക്ക് വണ്ടി കയറാം.

38-ാം മിനിട്ടില്‍ കെയ്‌ലിയന്‍ എംബാപ്പെ നേടിയ ഗോളില്‍ ഫ്രാന്‍സ് രണ്ടാമത്തെ വിജയം ഉറപ്പിച്ചു. ആദ്യ പകുതിയില്‍ ലീഡ് നേടിയപ്പോഴൊന്നും തോറ്റിട്ടില്ലെന്ന റിക്കോര്‍ഡ് ഫ്രാന്‍സ് ഈ കളിയിലും കാത്തു സൂക്ഷിക്കുന്നും കണ്ടു. ഫ്രഞ്ച് ക്യാപ്റ്റനും ഗോള്‍ കീപ്പറുമായ ഹ്യൂഗോ ലോറിസിന് ദേശീയ ജഴ്‌സിയിലുള്ള നൂറാമത്തെ മത്സരമെന്ന പ്രത്യേകതയും ഈ കളിക്കുണ്ട്.

ഓസ്‌ട്രേലിയന്‍ പ്രതീക്ഷകള്‍ മങ്ങുന്നു

ഡെന്‍മാര്‍ക്കിനോട് വഴങ്ങിയ സമനില ഓക്‌ട്രേലിയയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുകയാണ്. ആദ്യ മത്സരത്തിലെ വിജയം കൂടിയാകുന്നതോടെ ഡെന്‍മാര്‍ക്ക് സാധ്യതകള്‍ സജീവമാക്കുകയും ചെയ്തു.
ആദ്യപകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ക്രിസ്റ്റിയന്‍ എറിക്‌സണ്‍ ഏഴാം മിനിട്ടില്‍ ഡെന്‍മാര്‍ക്കിനെ മുന്നിലെത്തിച്ചു. വാറിലൂടെ ലഭിച്ച പെനാല്‍റ്റിയാണ് ഓസിസിന് ഗോള്‍ സമ്മാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here