അര്‍ജന്റീനയെ കരയിച്ച് ക്രൊയേഷ്യ; 3-0 ന് തകര്‍പ്പന്‍ വിജയം

0

നിഷ്‌നി: അര്‍ജന്റീനയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച് ക്രൊയേഷ്യ. നിഷ്‌നിയില്‍ മെസ്സിപ്പട ഒന്നാകെ കരഞ്ഞു.

3-0ന് അര്‍ജന്റീനയെ ക്രൊയേഷ്യ അട്ടിമറിക്കുന്നതിന് നിഷ്‌നി വേദിയായത്. ഇതോടെ അവശേഷിക്കുന്ന കളിയും ഗ്രൂപ്പിലെ മറ്റുകളികളുടെ വിജയ പരാജയങ്ങളും ഇനി അര്‍ജന്റീനയ്ക്ക് നിര്‍ണ്ണായകമാണ്. എതിരാളികള്‍ക്ക് പന്തു നല്‍കിയാണ് അര്‍ജന്റീനിയന്‍ ഗോളി റെബിച്ചില്‍ നിന്ന് ആദ്യ ഗോള്‍ വാങ്ങിയത്.

മെസി അടക്കമുള്ള താരങ്ങള്‍ പന്തില്‍ തൊടാനാകാതെ ബുദ്ധിമുട്ടിയപ്പോള്‍ ക്രൊറേഷ്യയുടെ ഗോളിന്റെ എണ്ണം കൂടികൊണ്ടിരുന്നു. അര്‍ജന്റീനിയന്‍ തിരിച്ചു വരവ് ദുഷ്‌കരമാക്കി രണ്ടാം പകുതിയില്‍ ലോങ് റേഞ്ചറിലൂടെ ലൂക്കാ മോഡ്രിച്ച് ലീഡ് ഉയര്‍ത്തി. പിന്നാലെ ഇവാന്‍ റാക്കിട്ടും വല ചലിപ്പിച്ചതോടെ മെസ്സിപ്പട പൂര്‍ണ്ണമായും അടിയറവു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here