അർജന്റീനയ്ക്കു പിന്നാലെ ജർമ്മനിക്കു നേരെയും ഏഷ്യൻ അട്ടിമറി, ജപ്പാനോട് തോറ്റത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്

ദോഹ | അർജന്റീനയ്ക്കു പിന്നാലെ ഏഷ്യൻ ടീമുകളുടെ അട്ടിമറി ചൂട് അറിഞ്ഞ് ജർമ്മനിയും. കഴിഞ്ഞ ലോകകപ്പിലെ മോശം പ്രകടനത്തിനു പകരം വീട്ടാനെത്തിയ ജർമനയെ, ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജപ്പാൻ അട്ടിമറിച്ചത്.

ഖലീഫ സ്റ്റേഡിയത്തിൽ ഗ്രൂപ്പ് ഇ മത്സരമായിരുന്നു. ജർമനിയുടെ ഗോൾ ആദ്യ പകുതിയുടെ 33–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് ഇകായ് ഗുണ്ടോകൻ നേടി. ജപ്പാൻ കളിക്കാർ പന്ത് നിയന്ത്രണത്തിൽ കിട്ടാൻ പോലും നന്നേ ബുദ്ധിമുട്ടി. ആ ആദ്യ പകുതിയിലെ തീർത്തും ദയനീയ പ്രകടനത്തിനു ശേഷമാണ് ജപ്പാൻ സുനാമിപോലെ ജർമ്മനിയെ വിഴുങ്ങി കളഞ്ഞത്. രണ്ടാം പകുതി തുടങ്ങുമ്പോൾ ജർമ്മനി ഒരു ഗോളിനു മുന്നിലായിരുന്നു. ജപ്പാൻ നിരയിൽ പകരക്കാരായി ഇറങ്ങിയ റിറ്റ്സു ഡൊവാൻ (75), ടകൂമ അസാനോ (83) എന്നിവരാണ് ജർമ്മനിയെ വിറപ്പിച്ചുകൊണ്ട് വല കുലുക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here