നൈജീരിയയെ വീഴ്ത്തി മെസിപ്പട, പ്രീക്വാര്‍ട്ടറില്‍ എതിരാളികള്‍ ഫ്രാന്‍സ്

0

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: റഷ്യന്‍ ലോകകപ്പിലെ നൂറാമത്തെ ഗോള്‍ മെസി വക. ലോകം മുഴുവന്‍ ഉറ്റുനോക്കി മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് അര്‍ജന്റീന നൈജീരിയയെ പരാജയപ്പെടുത്തി. ഒപ്പം അര്‍ജന്റീനയ്ക്ക് പ്രീക്വാര്‍ട്ടര്‍ ബര്‍ത്തും.

ഫുട്‌ബോള്‍ രാജാക്കന്മാര്‍ക്ക് ചേര്‍ന്ന ശൈലയില്‍ ലോകകപ്പില്‍ അര്‍ജന്റീന കളിച്ചത് ഇപ്പോഴാണെന്ന് പറയാം. തന്ത്രങ്ങള്‍ ഒന്നും തെറ്റിയില്ല. താരങ്ങള്‍ നിലവാരത്തിലേക്ക് ഉയരുക കുടി ചെയ്തതോടെ ആദ്യഗോള്‍ മെസി വക. രണ്ടാം പകുതിയുടെ ആദ്യ മിനിട്ടുകളില്‍ ലഭിച്ച പെനാല്‍റ്റി നൈജീരിയ ഗോളാക്കി മാറ്റി. അവസാന മിനിട്ടുകളില്‍ ലീഡ് ഉയര്‍ത്തി അര്‍ജന്റീന വീജയം ഉറപ്പിച്ചു. ഒപ്പം രണ്ടാം മത്സരത്തില്‍ ക്രൊയേഷ്യ ലീഡ് ഉയര്‍ത്തിയ വാര്‍ത്ത കൂടി വന്നതോടെ മെസിപ്പടയ്ക്ക പ്രീക്വാര്‍ട്ടര്‍ പ്രവേശനം ഉറച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here