റഷ്യയ്ക്കു ചുവപ്പു കാര്‍ഡ്, വിലക്കി ഫിഫയും യുവേഫയും

സൂറിച്ച്: റഷ്യന്‍ ഫുട്ബോള്‍ ടീമിനും റഷ്യന്‍ ക്ലബ്ബുകള്‍ക്കും അന്താരാഷ്ട്ര ഫുട്ബോളില്‍ വിലക്ക്. ഫിഫയും യുവേഫയുമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ടീമുകളെ സസ്പെന്റ് ചെയ്യുമെന്ന് ഫിഫ വ്യക്തമാക്കി. എല്ലാ മത്സരത്തിലും വിലക്ക് നിലവില്‍ വരും. ഇതോടെ മാര്‍ച്ചില്‍ നടക്കുന്ന ലേകകപ്പ് പ്ലേ ഓഫ് മത്സരങ്ങള്‍ റഷ്യന്‍ ടീമിന് നഷ്ടമാകും.

ഫിഫയും യുവേഫയും യുക്രൈന്‍ ജനതയ്ക്ക് ഒപ്പമാണെന്ന് സംയുക്ത പ്രസ്താവന ഇറക്കുകയും ചെയ്തു. ബ്യൂറോ ഓഫ് ഫിഫ കൗണ്‍സിലും യുവേഫയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയും ഈ തീരുമാനങ്ങള്‍ തിങ്കളാഴ്ച അംഗീകരിച്ചതായി ഫിഫ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here