ആദ്യ വിജയം ഇക്വഡോറിന്, ഉദ്ഘാടന മത്സരത്തിൽ തോൽക്കുന്ന ആദ്യ ആതിഥേയരായി ഖത്തർ

ദോഹ | ക്യാപ്റ്റൻ എന്നർ വലൻസിയ ഇരട്ട ഗോളുമായി കളം നിറഞ്ഞപ്പോൾ ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയർക്കെതിരെ ഇക്വഡോറിന് ഏകപക്ഷിയമായ തകർപ്പൻ ജയം. ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയർ പരാജയപ്പെടുന്നതും ചരിത്രം.

മൂന്നാം മിനിറ്റില്‍ തന്നെ എന്നെര്‍ വലന്‍സിയ പന്ത് വലയിലെത്തിക്കുന്നത് കണ്ടാണ് മത്സരത്തിന് തുടക്കമായത്. എന്നാല്‍ വാര്‍ പരിശോധിച്ച റഫറി ഗോള്‍ നിഷേധിക്കുകയായിരുന്നു. പന്ത് സ്വീകരിക്കുന്ന സമയത്ത് വലന്‍സിയ ഓഫ്‌സൈഡ് പൊസിഷനിലായിരുന്നുവെന്ന തീരുമാനത്തിൽ വിവാദവും വലകുലുക്കി.

മത്സരത്തിന്റെ ആദ്യ പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. 16, 31 മിനിറ്റുകളിലായിരുന്നു വലൻസിയയുടെ ഗോളുകൾ. ലോകകപ്പിൽ അഞ്ച് ഗോളുകൾ നേടുന്ന ആദ്യ ഇക്വഡോർ താരമെന്ന നേട്ടം എന്നർ വലൻസിയ സ്വന്തമാക്കി. ഗൂപ്പ് എയിൽ ഇക്വഡോറിന് മൂന്നു പോയിന്റായി.

Ecuador’s 2-0 win over Qatar in the Opening Match of 2022 world cup

LEAVE A REPLY

Please enter your comment!
Please enter your name here