കൊച്ചി: ഐ.എസ്.എലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മോശം പ്രകടനത്തിനു പിന്നാലെ പരിശീലകന്‍ ഡേവിഡ് ജയിംസ് പുറത്തേക്ക്. എ.എഫ്.സി ഏഷ്യന്‍ കപ്പിനായി ഐ.എസ്.എല്‍ ഇടവേളയ്ക്കു പിരിഞ്ഞതിനു പിന്നാലെയാണ് ജയിംസ് സ്ഥാനമൊഴിഞ്ഞത്. ടീം മാനേജുമെന്റുമായുള്ള പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് ജയിംസ് ടീം വിടുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. കഴിഞ്ഞ സീസന്റെ പാതിവഴിയിലാണ് ജയിംസ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകനാകുന്നത്. ഒരു വര്‍ഷം തികയും മുമ്പാണ് പടിയിറക്കം.

LEAVE A REPLY

Please enter your comment!
Please enter your name here