കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം

0

ഗോള്‍ഡ് കോസ്റ്റ്: ഭാരോദ്വഹനത്തിലൂടെ ഇന്ത്യക്ക് വീണ്ടും സുവര്‍ണത്തിളക്കം. മൂന്നാം ദിനത്തില്‍ സതീഷ് കുമാര്‍ ശിവലിംഗമാണ് ഇന്ത്യയ്ക്കുവേണ്ടി സ്വര്‍ണം നേടിയത്. 77കിലോ ഭാരോദ്വഹനത്തില്‍ 317 കിലോ ഉയര്‍ത്തിയാണ് സതീഷ് പൊന്നണിഞ്ഞത്. 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും ഇതേവിഭാഗത്തില്‍ സതീഷ് സ്വര്‍ണം നേടിയിരുന്നു.
രണ്ടാം ദിനത്തില്‍ സഞ്ജിത ചാനുവിലൂടെ ഇന്ത്യ രണ്ടാം സ്വര്‍ണം നേടിയെടുത്തിരുന്നു. ഒപ്പം ദീപക് ലതറിലൂടെ ഒരു വെങ്കലവും ഇന്ത്യന്‍ മുന്നേറ്റത്തിന് മാറ്റ് കൂട്ടി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here