കോമണ്‍വെല്‍ത്ത് ഗെയിംസ്: ടേബില്‍ ടെന്നീസില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ്ണം

0

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ടേബിള്‍ ടെന്നിസില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് സ്വര്‍ണ്ണം. കോമണ്‍ വെല്‍ത്ത് ടേബിള്‍ ടെന്നിസില്‍ ഇതാദ്യമായാണ് ഇന്ത്യ സ്വര്‍ണം നേടുന്നത്. ഫൈനലില്‍ സിംഗപ്പൂരിനെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. കോമണ്‍വെല്‍ത്തിലെ ഏഴാമത്തെ സ്വര്‍ണ്ണമാണ് ടേബിള്‍ ടെന്നീസിലെ വിജയത്തോടെ ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്.  പുരുഷന്മാരുടെ 105 കിലോ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ പ്രദീപ് സിംഗ് വെള്ളി നേടി. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിംഗ് ഫൈനലിലേക്ക് ഇന്ത്യയുടെ അപൂര്‍വി ചന്ദേലയും മെഹൂലി ഷോഷും യോഗ്യത നേടി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here