പീഡന ആരോപണവുമായി കൂടുതല്‍ പേര്‍, റൊണാള്‍ഡോ കൂടുതല്‍ കുരുക്കിലേക്ക്

0

ലൈംഗിക പീഡന കേസില്‍ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൂടുതല്‍ കുരുക്കിലേക്ക്. റൊണാള്‍ഡോ തന്നെയും ബലാത്സംഗം ചെയ്‌തെന്ന ആരോപണവുമായി ഒരു യുവതി കൂടി രംഗത്തു വന്നു. റൊണാള്‍ഡോ തങ്ങളെ ഉപദ്രവിച്ചുവെന്ന ആരോപണവുമായി മറ്റു രണ്ടു യുവതികള്‍ കൂടി രംഗത്തെത്തിയിട്ടുണ്ട്. മുപ്പത്തിമൂന്നുകാരനായ സൂപ്പര്‍ താരം കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധിയാണിപ്പോള്‍ നേരിടുന്നത്.

2009 ല്‍ റൊണാള്‍ഡോ തന്നെ ബലാത്സംഗം ചെയ്‌തെന്ന ആരോപണവുമായി കാതറിന്‍ മയോര്‍ഗ എന്ന അമേരിക്കന്‍ നിശാക്ലബ് സുന്ദരിയാണ് ആദ്യം രംഗത്തു വന്നത്. ഈ കേസ് ലാസ് വഗാസ് പൊലീസ് പുനരന്വേഷണം നടത്തുന്നതിനിടയിലാണ് മറ്റു ആരോപണങ്ങള്‍ കൂടി ഉയര്‍ന്നിരിക്കുന്നത്.
2009 ല്‍ തന്നെ കാതറിന്‍ ആരോപിക്കുന്നത് പോലെ ഒരു പാര്‍ട്ടിക്കിടയില്‍ റൊണാള്‍ഡോ തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് രണ്ടാമത്തെ യുവതിയുടെയും ആരോപണം.

യുവതി തന്നെ നേരില്‍ വിളിച്ച് പീഡന വിവരങ്ങള്‍ പറയുകയായിരുന്നുവെന്നും വിശദാംശങ്ങള്‍ ലാസ് വഗാസ് പൊലീസിന് കൈമാറിയതായും കാതറഈന്‍ മോര്‍ഗയുടെ അഭിഭാഷകന്‍ ലെസ്‌ലി സ്‌റ്റോവാള്‍ വ്യക്തമാക്കി. അതേസമയം യുവതിയുടെ പേര് വെളിപ്പെടുത്താന്‍ സ്‌റ്റോവാള്‍ തയ്യാറായില്ല. മറ്റു രണ്ടു യുവതികളെ റൊണാള്‍ഡോ ലൈംഗികമായി പീഡിപ്പിച്ചോയെന്നു വ്യക്തമല്ല. പുതിയ ആരോപണങ്ങള്‍ എല്ലാം വ്യക്തമായി അന്വേഷിച്ചു വരികയാണെന്നും സ്‌റ്റോവാള്‍ അറിയിച്ചു.

ബലാത്സംഗ ആരോപണത്തെ തുടര്‍ന്ന് ക്രിസ്റ്റ്യാനോയെ പോളണ്ടിനും സ്‌കോട്ട്‌ലന്റിനും എതിരായ മത്സരങ്ങള്‍ക്കുള്ള ദേശീയ ടീമില്‍ നിന്ന് പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഒഴിവാക്കിയിരുന്നു. അതേസമയം റൊണാള്‍ഡോയുമായി കരാറുള്ള ഇറ്റാലിയന്‍ ക്ലബ് യുവന്റസ് താരത്തിനൊപ്പമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here