ടീമുകള്‍ എത്തി, ടിക്കറ്റുകള്‍ വിറ്റു തീരുന്നു, ഏകദിനത്തിന് തലസ്ഥാനം ഒരുങ്ങി

0

തിരുവനന്തപുരം: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിന് ഇനി മണിക്കൂറുകള്‍. ഇരു ടീമുകളും തിരുവനന്തപുരത്തെത്തി. ആരാധകര്‍ക്കൊപ്പം കേരള ക്രിക്കറ്റ് അസോസിയേഷനും ആവേശത്തിലാണ്. ടിക്കറ്റുകള്‍ ബഹുഭൂരിപക്ഷവും വിറ്റു തീര്‍ന്നു. കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്.

മൂന്ന് കോടിയുടെ ടിക്കറ്റുകളാണ് ഇതുവരെ വിറ്റഴിഞ്ഞത്. 45,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയം നിറഞ്ഞ് കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ചാര്‍ട്ടേഡ് വിമാന്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ ഇരു ടീമുകളും നേരെ കോവളം ഹോട്ടലിലേക്ക് പോയി. താരങ്ങളെയും കാത്ത് നൂറു കണക്കിന് ആരാധകരാണ് വിമാനത്താവളത്തിലുണ്ടായിരുന്നത്. കേരള പിറവി ദിനത്തിലെ കളിക്ക് മഴ രസംകൊല്ലിയാകില്ലെന്ന് കാലാവസ്ഥാ പ്രവചനം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here