മഴക്കളിക്കു മീതെ പന്തെറിഞ്ഞു, ഇന്ത്യയ്ക്ക് വിജയം, ഒപ്പം പരമ്പരയും

0

തിരുവനന്തപുരം: മഴ കളിമുടക്കുമെന്ന് ഭയന്ന ഇന്ത്യ-ന്യൂസിലാന്റ് മൂന്നാം മത്സരം മത്സരത്തില്‍ ഇന്ത്യയ്ക്ക് ആറു റണ്‍സിന്റെ വിജയം. വിജയത്തോടെ ഇന്ത്യ 2-1 ന് പരമ്പര സ്വന്തമാക്കി.  ആവേശത്തിന്റെ കൊടുമുടിയിലായിരുന്നു ഓരോ നിമിഷവും കാണികള്‍.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസിന് 61 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ടോസ് നേടിയ കിവി ക്യാപ്റ്റന്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. നായകന്റെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു കിവീസ് ബൗളര്‍മാരുടെ പ്രകടനം. ധവാനായിരുന്നു ആദ്യ ഇര. മൂന്നാം ഓവറില്‍ മൂന്നാം പന്തില്‍ ധവാന്‍ ഉര്‍ത്തിയടിച്ച പന്ത് സാന്റര്‍ കൈകളിലൊതുക്കി. ആറു റണ്‍സെടുത്ത ധവാനു പിന്നാലെ എട്ടു റണ്‍സെടുത്ത ശര്‍മയെയും സാന്ററുടെ കൈകളിലെത്തിച്ച് സോതി തന്റെ വിക്കറ്റ് വേട്ട പൂര്‍ത്തിയാക്കി. പിന്നീട് വന്ന കോഹ്‌ലി (13), മനീഷ് പാണ്ഡെ(17), ഹാര്‍ദിക് പാണ്ഡ്യ(14) എന്നിവര്‍. മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവികളെ ഇന്ത്യന്‍ ബൗളര്‍മാര്‍ ഇടംവലം തിരിയാതെ അക്ഷരാര്‍ഥത്തില്‍ കെട്ടിയിടുകയായിരുന്നു. ഇന്ത്യയ്ക്കു വേണ്ടി ബുംറ രണ്ടും ഭുവനേശ് കുമാര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here