ബീജിങ് | ചൈനയിലെ ഹാങ്ഷുവില്‍ സെപ്റ്റംബറില്‍ നടക്കാനിരുന്ന ഏഷ്യന്‍ ഗെയിംസ് അനിശ്ചിതമായി മാറ്റിവെച്ചു. ഇതുസംബന്ധിച്ച അറിയിപ്പ് ഗെയിംസിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
സെപ്റ്റംബര്‍ 10 മുതല്‍ 25 വരെയായിരുന്നു ഗെയിംസ് തീരുമാനിച്ചിരുന്നത്. മാറ്റി വയ്ക്കുന്നതിന്റെ കാരണമെന്തെന്ന് സംഘാടകര്‍ വ്യക്തിമാക്കിയിട്ടില്ല. ചൈനയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.