പനജി: തുടര്‍ച്ചയായ രണ്ടാമത്തെ മിന്നും ജയത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കു ഉയര്‍ന്നു. ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈയിന്‍ എഫ്.സിയെ വീഴ്ത്തിയത്. അര്‍ജന്റീനാ സ്‌ട്രൈക്കര്‍ ഹോര്‍ഹെ പെരേര ഡയസ് (9), സഹല്‍ അബ്ദുല്‍ സമദ് (38), അഡ്രിയന്‍ ലൂണ (79) എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി ലക്ഷ്യം കണ്ടത്. ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് 2-0ന് മുന്നിലായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ലീഗിലെ മുമ്പന്‍മാരായ മുംബൈ സിറ്റി എഫ്‌സിയെയും ബ്ലാസ്റ്റേഴ്‌സ് ഇതേ സ്‌കോറില്‍ തോല്‍പ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here