ഐ.പി.എല്‍: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഫൈനലില്‍

0

ഐ.പി.എല്‍ ആദ്യ ക്വാളിഫയറില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഫൈനലില്‍ പ്രവേശിച്ചു. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കരുത്തരായ എതിരാളികളെ രണ്ടു വിക്കറ്റിനാണ് ചെന്നൈ പരാജയപ്പെടുത്തിയത്. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനില്‍ ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടാ സ്‌ഫോടനത്തില്‍ എട്ടോളം പേര്‍ മരിച്ചതില്‍ അനുശോചനമറിയിച്ച് കറുത്ത ആം ബാന്‍ഡ് അണിഞ്ഞാണ് ഹൈദരാബാദ് താരങ്ങള്‍ കളിച്ചത്.

ആദ്യ ക്വാളിഫയറില്‍ പരാജയപ്പെട്ടെങ്കിലും ലീഗില്‍ ഫൈനലിലെത്താന്‍ ഒരവസരം കൂടി അഫ്ഗാനിസ്ഥാന് മുന്നിലുണ്ട്. രാജസ്ഥാന്‍ – കൊല്‍ക്കത്ത എലിമിനേറ്റര്‍ വിജയികളുമായുള്ള രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ ജയിക്കാന്‍ കഴിഞ്ഞാല്‍ ഐപിഎല്‍ ഫൈനലിലെത്താം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here