ദോഹ | ദക്ഷിണകൊറിയയെ തകർത്ത് (4-1) ബ്രസീലും പെനാൽട്ടി ഷൂട്ടൗട്ടിൽ ജപ്പാനെ മറികടന്ന് ക്രൊറേഷ്യയും (3-1) ക്വാർട്ടറിലെത്തി. വെള്ളിയാഴ്ച ക്വാർട്ടറിൽ ഇരു ടീമുകളും ഏറ്റുമുട്ടും.
ലോക കപ്പിലെ ഏഷ്യൻ മുന്നേറ്റങ്ങളുടെ അവസാനം കൂടിയാണ് ജപ്പാന്റെയും ദക്ഷിണ കൊറിയയുടെയും പരാജയം. കൊറിയയ്‌ക്കെതിരേ വിനീഷ്യസ്, നെയ്മര്‍ (പെനാല്‍ട്ടി), റിച്ചാലിസണ്‍, ലൂകാസ് പക്വേറ്റ എന്നിവര്‍ ബ്രസീലിനുവേണ്ടി ഗോള്‍ നേടി. കൊറിയയുടെ ഗോള്‍ പയ്ക് സ്യുങ്-ഹോയുടെ വകയായിരുന്നു. ജപ്പാന്‍- ക്രൊയേഷ്യ മത്സരത്തില്‍ നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകളും 1-1ന് തുല്യത പാലിച്ചു. തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-1ന് ക്രൊയേഷ്യ ജയിച്ചു.