മിനെയ്‌റോ: അര്‍ജന്റീനയെ കീഴടക്കി കോപ്പ അമേരിക്കയില്‍ ബ്രസീലിന്റെ കുതിപ്പ്. എല്ലാ അര്‍ത്ഥത്തിലും അര്‍ജന്റീനയെ അപ്രസക്തരാക്കിയ പ്രകടനമാണ് ബ്രസീല്‍ കാഴ്ചവച്ചത്.

കളിയുടെ തുടക്കത്തില്‍ പമ്മിനിന്ന അര്‍ജന്റീനയെ ഞെട്ടിച്ചാണ് ആദ്യം ബ്രസീല്‍ വല ചലപ്പിച്ചത്. എതിരാളികളുശട മധ്യ പ്രതിരോധ നിരകളെ ഒരുപോലെ കീഴടക്കിയ മുന്നേറ്റങ്ങളുശട സൂത്രധാരന്‍ ബ്രസീല്‍ നായകന്‍ ഡാനിയേല്‍ ആല്‍വസായിരുന്നു. മെസിയുടെ മുന്‍ സഹതാരത്തില്‍ നിന്ന് പന്ത് ലഭിച്ച റോബര്‍ട്ടോ ഫിര്‍മിനോ അത് ഗോള്‍ പോസ്റ്റിന് മുന്നില്‍ കാത്ത് നിന്ന ഗബ്രിയേല്‍ ജിസൂസിന് മറിച്ച് നല്‍കി. പിന്നെ ജിസൂസിന്റെ ഊഴം.

മെസിയുടെ ചില നീക്കങ്ങളും ഒരു ഫ്രീകിക്കും മാത്രമാണ് അര്‍ജന്റീനക്കാര്‍ക്ക് ആരവമുണ്ടാക്കാന്‍ ലഭിച്ച അവസരം. രണ്ടാം പകുതിയിലും മെസിപ്പടയ്ക്ക്് ശോഭിക്കാനായില്ല. പകം കളി പരുക്കനാകുന്ന കാഴ്ചയാണ് കണ്ടത്. ഇതിനിടെ, രണ്ടാമതം അര്‍ജന്റീനയുടെ വല ചലിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here