പ​നാ​ജി: ഐ​എ​സ്‌എ​ല്‍ ഫു​ട്ബോ​ളി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന് സ​മ​നി​ല. നോ​ര്‍​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​നെ സ​മ​നി​ല​യി​ല്‍ ത​ള​ച്ച​ത്. ഇ​രു ടീ​മും ര​ണ്ടു ഗോ​ളു​ക​ള്‍ വീ​തം നേ​ടി. തു​ട​ക്ക​ത്തി​ല്‍ അ​ഞ്ചാം മി​നി​റ്റി​ല്‍ സെ​ര്‍​ജി​യോ സി​ഡോ​ഞ്ച​യു​ടെ ഗോ​ളി​ലൂ​ടെ ബ്ലാ​സ്റ്റേ​ഴ്സ് മു​ന്നി​ലെ​ത്തി. പി​ന്നീ​ട് 45-ാം മി​നി​റ്റി​ല്‍ പെ​നാ​ല്‍​റ്റി​യി​ലൂ​ടെ ഗാ​രി ഹൂ​പ്പ​ര്‍ ബ്ലാ​സ്റ്റേ​ഴ്സി​ന് ര​ണ്ടാം ഗോ​ളും സ​മ്മാ​നി​ച്ചു.

51-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധ പിഴവില്‍ നിന്നാണ് നോര്‍ത്ത് ഈസ്റ്റ് ഗോള്‍ നേടിയത്. ഫെഡ്രിക്കോ ഗല്ലേഗോ എടുത്ത കോര്‍ണര്‍ ക്ലിയര്‍ ചെയ്യുന്നതില്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ക്ക് വന്ന ആശയക്കുഴപ്പം മുതലെടുത്താണ് ക്വെസി അപിയ ഗോള്‍ നേടിയത്. കഴിഞ്ഞ ദിവസം അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ച്‌ ഒരു മിനിറ്റ് മൗനമാചരിച്ച ശേഷമാണ് മത്സരം തുടങ്ങിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here