മുംബൈ: ഒത്തുകളി ആരോപണത്തില്‍ മലയാളി താരം എസ്. ശ്രീശാന്തിന് ക്രിക്കറ്റില്‍ ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി ചുരുക്കി. ബി.സി.സി.ഐ ഓംബുഡ്‌സ്മാന്‍ ഡി.കെ. ജെയ്ന്‍ ഇറക്കിയ ഉത്തരവ് പ്രകാരം അടുത്ത വര്‍ഷം ഓഗസ്റ്റില്‍ ശ്രീശാന്തിന്റെ വിലക്ക് ഇല്ലാതാകും.

2013 ഓഗസ്റ്റിലാണ് ശ്രീശാന്തിന് ബി.സി.സി.ഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ശ്രീശാന്ത് ഒത്തുകളിച്ചുവെന്നായിരുന്നു ആരോപണം. പിന്നീട് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കി. എന്നാല്‍, ബി.സി.സി.ഐ കുറ്റവിമുക്തനാക്കിയിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here