ബാസ്‌ക്കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റ് ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു

0
12

കാലിഫോര്‍ണിയ: അമേരിക്കന്‍ ബാസ്‌ക്കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റ് (41) ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. 13 വയസുകാരിയായ മകള്‍ ജീയാന അടക്കം ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒമ്പതു പേരും മരിച്ചു.

മകള്‍ ജിയാനയെ ബാസ്‌ക്കറ്റ് പരിശീലനത്തിനു കൊണ്ടുപോകും വഴിയാണ് അപകടമുണ്ടായത്. കോബിന്റെ സ്വകാര്യ ഹെലികോപ്ടറാണ് തകര്‍ന്നു വീണത്. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് കരുതുന്നത്. കോബിയുടെ അപ്രതീക്ഷിത മരണവാര്‍ത്ത അറിഞ്ഞ ഞെട്ടലിലാണ് കായിക ലോകം.

LEAVE A REPLY

Please enter your comment!
Please enter your name here