കൊച്ചി: ഐ.എസ്.എല്‍. ആറാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയെ നയിക്കാന്‍ ബര്‍ത്തലോമിയോ ഓഗ്‌ബെച്ചേ. 34 വയസ്സുകാരനായ ഈ നൈജീരിയന്‍ താരത്തിന്റെ പിറന്നാള്‍ ദിനത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ നായക സ്ഥാനം തേടിയെത്തിയത്.

കഴിവു തെളിയിച്ച പരിചയസമ്പന്നനായ ഒരു കളിക്കാരനെന്ന നിലയില്‍ ബര്‍ത്തലോമിയോ ഓഗ്‌ബെച്ചെക്ക് ടീമിനെ ഫലപ്രദമായി നയിക്കാന്‍ കഴിയുമെന്ന് തനിക്കുറപ്പുണ്ടെന്ന് മുഖ്യപരിശീലകന്‍ എല്‍കോ ഷാട്ടോരി വ്യക്തമാക്കി. ബ്ലാറ്റേഴ്‌സിന്റെ ക്യാപ്റ്റനാകാന്‍ കഴിഞ്ഞത് വലിയ അംഗീകാരവും പദവിയുമാണെന്ന് ബര്‍ത്തലോമിയോ ഓഗ്‌ബെച്ചെക്കും പ്രതികരിച്ചു.

സെന്‍ട്രല്‍ ഫോര്‍വേഡ് പൊസിഷനില്‍ മികച്ച മുന്നേറ്റങ്ങള്‍ക്ക് കരുത്തുള്ള ഓഗ്‌ബെച്ചെ ഫ്രാന്‍സ്, സ്‌പെയിന്‍, ഇംഗ്ലണ്ട്, ഹോളണ്ട്, ഗ്രീസ്, യുഎഇ തുടങ്ങിയ രാജ്യങ്ങളിലെ നിരവധി മുന്‍നിര ക്ലബ്ബുകള്‍ക്കായി ബൂട്ടണിഞ്ഞിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here