കരിം ബെൻസേമ, അലക്സിയ പ്യൂട്ടയാസ് മികച്ച ഫുട്ബോളർമാർ, മാഞ്ചസ്റ്റർ സിറ്റി ക്ലബ് ഓഫ് ദ് ഇയർ

പാരീസ് | ഫ്രാൻസ് ഫുട്ബോൾ മാസികയുടെ കഴിഞ്ഞ സീസണിലെ മികച്ച പുരുഷ ഫുട്ബോളർക്കുള്ള ബലോൻ ദ് ഓർ പുരസ്കാരം സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെ ഫ്രഞ്ച് സ്ട്രൈക്കർ കരിം ബെൻസേമയ്ക്ക്. ബാർസിലോന വനിതാ ടീം താരം അലക്സിയ പ്യൂട്ടയാസ് മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കി. മാഞ്ചസ്റ്റർ സിറ്റിക്കാണ് ക്ലബ് ഓഫ് ദ് ഇയർ പുരസ്കാരം.

മികച്ച യുവതാരത്തിനുള്ള കോപ അവാർഡ് ബാർസിലോന താരം ഗാവിക്കാണ്. സാമൂഹിക പ്രതിബദ്ധതയുള്ള താരത്തിനുള്ള സോക്രട്ടീസ് പുരസ്കാരം സെനഗൽ താരം സാദിയോ മാനെയ്ക്കാണ്. മികച്ച സ്ട്രൈക്കർക്കുള്ള ഗെർഡ് മുള്ളർ പുരസ്കാരം ബാർസിലോന താരം റോബർട്ട് ലെവൻഡോവ്സ്കിയും മികച്ച ഗോൾകീപ്പർക്കുള്ള യാഷിൻ പുരസ്കാരം റയൽ മഡ്രിഡിന്റെ തിബോ കോർട്ടോയും സ്വന്തമാക്കി.


ballon-d-or-2022 awards

LEAVE A REPLY

Please enter your comment!
Please enter your name here