ബാഡ്മിന്റണ്‍: സൈനയും സായ് പ്രണീതും ക്വാര്‍ട്ടറില്‍

0

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ മുന്നേറുന്നു. സൈന നേവാള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ സായ് പ്രണീത് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. അതേസമയം പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ലോക ആറാം നമ്പര്‍ താരം കിഡംബി ശ്രീകാന്ത് മലേഷ്യയുടെ ഡാരന്‍ ല്യൂവിനോട് പരാജയപ്പെട്ടു.

നാലാം സീഡായ തായ്‌ലന്‍ഡിന്റെ രത്ചനോക്ക് ഇന്തനോനെ മൂന്നാം റൗണ്ടില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സൈന സിംഗിള്‍സില്‍ തോല്‍പിച്ചത്. ഇതോടെ തുടര്‍ച്ചയായി എട്ടു തവണ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ കടക്കുന്ന താരമായി സൈന മാറി. പുരുഷ സിംഗിള്‍സില്‍ ഡെന്‍മാര്‍ക്കിന്റെ എച്ച്.കെ വിറ്റിന്‍ഹസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് ലോക 26ാം നമ്പര്‍ താരം പ്രണീത് ക്വാര്‍ട്ടറില്‍ ഇടംനേടിയത്. (സ്‌കോര്‍ 21-13, 21-11). ഇതാദ്യമായാണ് പ്രണീത് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ കടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here