മെല്‍ബല്‍: ബൗളര്‍മാരെ തലങ്ങും വിലങ്ങും പറത്തി തുടങ്ങിയ ഓസ്ട്രേലിയ ബാറ്റ്സ്മാന്മാരെ പിടിച്ചുകെട്ടുകയും ചെയ്തു. ലോക വനിതാ ദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ കളി മറന്നപ്പോള്‍ ഓസ്ട്രേലിയയ്ക്ക് അഞ്ചാം ട്വന്റി 20 ലോകകപ്പ് കിരീടം. 85 റണ്‍സുകള്‍ക്കാണ് അവര്‍ ഇന്ത്യയെ തോല്‍പ്പിച്ചത്.
ഇന്ത്യയുശട കന്നി വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലായിരുന്നു. ഓസ്ട്രേലിയ ഉയര്‍ത്തിയ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന്ന് ഇന്ത്യ 19.1 ഓവറില്‍ 99 റണ്‍സിന് ഓള് ഔട്ടായി. ബൗളര്‍മാരെ ഓസ്ട്രേലിയന്‍ ഓപ്പണര്‍മാര്‍ തലങ്ങും വിലങ്ങും പായിച്ചപ്പോള്‍ ഇന്ത്യയുടെ ഓപ്പണര്‍, വെടിക്കറ്റ് താരം ഷഫാലി വര്‍മ രണ്ട് റണ്‍സിന് പുറത്തായി. താനിയ ഭാട്ടിയ ആദ്യ ഓവറുകളില്‍ തന്നെ പരിക്കേറ്റു മടങ്ങുകയും ചെയ്തു. സ്മൃതി മന്ദാന (11), ജെമീമ റോഡ്രിഗഡ് (0), ഹര്‍മന്‍പ്രീത് കൗര്‍(4), ദീപ്തി ശര്‍മ്മ (33), റിച്ച ഘോഷ് (18), വേദ കൃഷ്്ണമൂര്ത്തി എന്നിവരും പുറത്തായി.