സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ശക്തരായ മുംബൈ ബൌളര്‍മാരെ അടിച്ചുതകര്‍ത്ത് കേരളത്തിന്റെ മുഹമ്മദ് അസറുദ്ദീന് സെഞ്ച്വറി. വെറും 37 പന്തുകളിലാണ് അസറുദ്ദീന് സെഞ്ച്വറി തികച്ചത്. ഓപ്പണിങ് കൂട്ടുകെട്ടില്‍ റോബിന് ഉത്തപ്പക്കൊപ്പം മികച്ച കൂട്ടുകെട്ടാണ് അസറുദ്ദീന് പടുത്തുയര്‍ത്തിയത്. ടീമിനെ സുരക്ഷിതമായ രീതിയില്‍ എത്തിക്കാന്‍ അസറുദ്ദീന്റെ മിന്നുന്ന ഇന്നിങ്സ് സഹായിച്ചു..
197 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ കേരളം 15.1 ഓവറില്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. 33 റണ്‍സെടുത്ത ഓപ്പണര്‍ റോബിന് ഉത്തപ്പയുടെയും 22 റണ്‍സെടുത്ത ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെയും വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. സച്ചിന് ബേബി രണ്ട് റണ്‍സുമായി പുറത്താാകാതെ നിന്നു.
ഗ്രൂപ്പ് ഇയില്‍ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച കേരളത്തിന് എട്ട് പോയിന്റായി. ആദ്യ മത്സത്തില്‍ പോണ്ടിച്ചേരിയെയാണ് കേരളം തോല്‍പ്പിച്ചത്. വെള്ളിയാഴ്ച കേരളം ഡല്‍ഹിയെ നേരിടും.