ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം/ UPDATE

0

ജക്കാര്‍ത്ത: ഷൂട്ടിംഗ് റേഞ്ചില്‍ നിന്ന് ഇന്ത്യക്ക് ഒരു മെഡല്‍ കൂടി ലഭിച്ചു. പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ദീപക് കുമാര്‍ ഇന്ത്യക്ക് വെള്ളി സമ്മാനിച്ചു. 247.7 പോയിന്റോടെയാണ് ദീപകിന്റെ വെള്ളിനേട്ടം. മറ്റൊരു ഇന്ത്യന്‍ താരം രവി കുമാര്‍ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. ജക്കാര്‍ത്തയില്‍ ഷൂട്ടിങ്ങില്‍ ഇന്ത്യ നേടുന്ന രണ്ടാമത്തെ മെഡലാണിത്.

ബാഡ്മിന്റണ്‍ വനിതാ ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാനോട് തോറ്റ് ഇന്ത്യ പുറത്ത്.

ഇന്തൊനേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം ഗുസ്തിയില്‍. ബജ്‌റംഗ് പൂനിയയാണ് ഗുസ്തിയില്‍ ഇന്ത്യയ്ക്കു വേണ്ടി സ്വര്‍ണം വാങ്ങിയത്. 65 കിലോഗ്രാം പുരുഷ വിഭാഗത്തിലാണ് ബജ്‌റംഗ് പൂനിയയുടെ സ്വര്‍ണനേട്ടം. 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ടീമിനത്തില്‍ അപൂര്‍വി ചേന്ദേലയും രവി കുമാറുമടങ്ങുന്ന ടീം വെങ്കലം നേടി.

LEAVE A REPLY

Please enter your comment!
Please enter your name here