ജിന്‍സണു സ്വര്‍ണം, ചിത്രയ്ക്ക് വെങ്കലം

0

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിന്റെ പന്ത്രണ്ടാം ദിനത്തില്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍ സ്വര്‍ണവും പി.യു. ചിത്ര വെങ്കലവും ഓടി നേടി. 1,500 മീറ്റര്‍ ഓട്ട മത്സരങ്ങളിലാണ് ഇരുവരുടെയം നേട്ടം. വനിതാ വിഭാഗം 4-400 മീറ്റര്‍ റിലേയില്‍ ഇന്ത്യയ്ക്കാണ് സ്വര്‍ണം. ഹിമ ദാസ്, എം.ആര്‍. പൂവമ്മ, സതിതാബെന്‍ ഗെയ്ക്ക് വാദ്, വിസമയ എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണ്ണം നേടിയത്.

നേരത്തെ 800 മീറ്ററില്‍ വെള്ളി നേടിയ ജോണ്‍സണ്‍ ഡബിള്‍ നേട്ടവും സ്വന്തമാക്കി. വനിതകളുടെ ഡിസ്‌ക്കസ് ത്രോയില്‍ സീമ പൂനിയ വെങ്കലം നേടി. ഇന്ത്യയുടെ ഹോക്കി ടീം സെമിയില്‍ മലേഷ്യയോട് തോറ്റു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here