മന്‍ജിിത് സിംഗിന് സ്വര്‍ണം, ഇന്ത്യയ്ക്ക് മെഡലുകള്‍ 50

0

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിന്റെ പത്താം ദിനത്തില്‍ ഒരു സ്വര്‍ണവും ആറു വെള്ളിയും അടക്കം ഒമ്പതു മെഡലുകള്‍ കൂടി ഇന്ത്യ സ്വന്തമാക്കി. ഏഷ്യന്‍ ഗെയിംസില്‍ 800 മീറ്ററില്‍ ഇന്ത്യയുടെ മന്‍ജിത് സിങ്ങിന് സ്വര്‍ണവും മലയാളിയായ ജിന്‍സണ്‍ ജോണ്‍സണ് വെള്ളിയും. ഇരുവരും യഥാക്രമം 1.46.15 സെക്കന്‍ഡും 1.46.35 സെക്കന്‍ഡ് കൊണ്ടാണ് ഓടിയെത്തിയത്

ഇന്ത്യയുടെ പി.വി സിന്ധുവിന് ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ വെള്ളി. ലോക ഒന്നാം നമ്പര്‍ താരം ചൈനീസ് തായ്‌പേയുടെ തായ് സുയിംഗിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധു തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. തുടക്കം മുതല്‍ നേടിയ ആധിപത്യം തായ് സൂ യിങ് അവസാനം വരെ നിലനിര്‍ത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here