68 മെഡലുകള്‍, ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം

0

ജക്കാര്‍ത്ത: ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍  68 മെഡലുകള്‍ നേടി ഇന്ത്യ ചരിത്രനേട്ടത്തില്‍.  2010 ഗ്വാങ്ഷൂ ഏഷ്യന്‍ ഗെയിംസിലെ 65 മെഡലുകള്‍ എന്ന റെക്കോഡാണ് തിരുത്തിയത്.

15 സ്വര്‍ണത്തിനൊപ്പം 24 വെളളിയും 29 വെങ്കലവും കൂടി നേടിയാണ് ഇന്ത്യയുടെ മെഡല്‍നില 68 ആയി ഉയര്‍ന്നത്.  പുരുഷ ബോക്‌സിംഗില്‍ സ്വര്‍ണം നേടിയാണ് ഇന്ത്യ അഭിമാനകരമായ നേട്ടം കൈവരിച്ചത്. ബോക്‌സിംഗില്‍ പുരുഷന്മാരുടെ 49 കിലോഗ്രാം വിഭാഗത്തില്‍ അമിത് പന്‍ഘലാണ് ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടിയത്. ഇതിനു പിന്നാലെ ബ്രിജ് ടീം ഇനത്തില്‍ സ്വര്‍ണം നേടിയതോടെ ഇന്ത്യ 1951ലെ 15 സ്വര്‍ണം എന്ന റെക്കോഡിന് ഒപ്പമെത്തി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here